കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്

കോവാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പഠനറിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി നിർമാതാക്കളായ ഭാരത് ബയോടെക്. ബനാറസ് ഹിന്ദു സർവകലാശാല നടത്തിയ പഠനത്തിൽ പിഴവുണ്ടെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സിൻ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നത് വ്യക്തമായിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. പഠനത്തിൽ പങ്കാളികളാകുന്നതിന് മുമ്പുള്ള ഇത്തരം ആരോ​ഗ്യപ്രശ്നങ്ങളും പഠനകാലയളവിൽ വാക്സിൻ സ്വീകരിക്കാത്തവരുമായുള്ള താരതമ്യവും ഇതേ സമയത്ത് മറ്റ് വാക്സിൻ സ്വീകരിച്ചവരുടെ സുരക്ഷിതത്വം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടതായിരുന്നുവെന്നും ഭാരത് ബയോടെക് ചൂണ്ടിക്കാട്ടുന്നു. ബനാറസ് ഹിന്ദു സർവകലാശാലയാണ് കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച പഠനം നടത്തിയത്. സ്പ്രിം​ഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.