അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും ശ്വേതാ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. വെൽനെസ്സ് സെന്ററിൽ നിന്ന് ഫിസിയോതെറാപ്പി ചികിത്സ തേടുന്നതിന്റെ വിഡിയോ പങ്കുവെച്ചാണ് ശ്വേത ആരാധകരെ ഇക്കാര്യം അറിയിച്ചത്. തന്റെ ക്ഷേമം അന്വേഷിച്ച സുഹൃത്തുക്കൾക്കും ആരാധകർക്കും ശ്വേതാ നന്ദിയും അറിയിച്ചു. താൻ ഇപ്പോൾ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാൻ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകൾക്കും ശേഷം എന്റെ വലത് തോളിൽ ഒരു വെല്ലുവിളി ഉണ്ടായി. കഴുത്തിൽ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിർദേശപ്രകാരം ഇപ്പോൾ മികച്ച ഫിസിയോതെറാപ്പി നടന്നു വരുന്നതായും. ഫോൺ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും സുഖവിവരം അന്വേഷിച്ച എല്ലാവർക്കും നന്ദി. തന്നെക്കുറിച്ചുള്ള ആരാധകരുടെ ഉത്കണ്ഠ ഹൃദയത്തിൽ തൊട്ടു എന്നും താരം പോസ്റ്റിൽ കുറിച്ചു.