14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻറീമീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു

തമിഴ്നാട് തഞ്ചാവൂരിൽ 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻറീമീറ്റർ നീളമുള്ള സൂചി ശസ്ത്രക്രിയ കൂടാതെ നീക്കം ചെയ്തു. മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ ആണ് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സൂചി പുറത്തെടുത്തത്. വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ടർമാർ സൂചി പുറത്തെടുത്തത്.