കൊച്ചി വൈപ്പിനിൽ വീട്ടാവശ്യത്തിനായി കുപ്പിയിൽ സൂക്ഷിച്ച കോഴി മുട്ട വിരിഞ്ഞു

ഏറെ കൗതുകവും അതിലേറെ വേനൽച്ചൂടിന്റെ കാഠിന്യവും സൂചിപ്പിക്കുന്ന ഒരു വർത്തയാണിപ്പോൾ വൈറൽ. കൊച്ചി വൈപ്പിനിൽ വീട്ടാവശ്യത്തിനായി കുപ്പിയിൽ സൂക്ഷിച്ച കോഴി മുട്ട വിരിഞ്ഞു. എടവനക്കാട് സ്വദേശിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മുട്ടയാണ് അന്തരീക്ഷ ചൂടേറ്റ് വിരിഞ്ഞത്. കനത്ത അന്തരീക്ഷ താപനിലയാകാം ഇത്തരം സാഹചര്യത്തിൽ മുട്ട വിരിയാൻ കാരണമെന്നു വെറ്റിനറി ഡോക്ടർമാർ വ്യക്തമാക്കുന്നു. കോഴികുഞ്ഞിന്റെ കരച്ചിൽ വീട്ടിനുള്ളിൽ കേട്ടതിനു പിന്നാലെയാണ് വീട്ടുകാർ കോഴികുഞ്ഞിനെ കുപ്പിയിൽ കണ്ടെത്തിയത്.