ഡെങ്കിപ്പനി ഭീഷണിയിൽ ഇടുക്കിയിലെ 5 പ്രദേശങ്ങൾ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു

ഡെങ്കിപ്പനി ഭീഷണിയിൽ ഇടുക്കിയിലെ 5 പ്രദേശങ്ങൾ ഹോട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. കൊതുകുജന്യ രോഗങ്ങൾ രൂക്ഷമായി പടരുന്ന സാഹചര്യം മുൻനിർത്തി ഇടുക്കി ജില്ലയിലെ അ​റ​ക്കു​ളം ( വാ​ർഡ് -7), പീ​രു​മേ​ട് (വാ​ർഡ് -6), വ​ണ്ടി​പ്പെ​രി​യാ​ർ (വാ​ർഡ് -11), കു​മ​ളി (വെ​ള്ളാ​രം​കു​ന്ന്), ക​രി​മ​ണ്ണൂ​ർ (മു​ള​പ്പു​റം) എ​ന്നി​വ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​യി ക​ണ്ടെ​ത്തി. ജി​ല്ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് എ​ല്ലാ ആ​ഴ്ച​യും ന​ട​ത്തു​ന്ന പ്ര​തി​വാ​ര വെ​ക്ട​ർ സ്റ്റ​ഡി റി​പ്പോ​ർട്ട് പ്ര​കാ​രമാണ്‌ നടപടി. ഈ സഹചര്യത്തിൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ജി​ല്ല സ​ർവ​യ്​​ല​ൻസ് ഓ​ഫി​സ​ർ എന്നിവർ മുന്നറിയിപ്പ് നൽകി. ക​ഴി​ഞ്ഞ ദി​വ​സം അ​റ​ക്കു​ള​ത്ത്​ പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന ഡെ​യ്​​സി മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​വ​ർ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.