ആഗോളതലത്തിൽ വില്ലൻചുമ വീണ്ടും ആരോഗ്യഭീഷണിയാകുന്നു. മുൻവർഷത്തെ അപേക്ഷിച്ച് കേസുകളൾ ഇരുപത് മടങ്ങ് കൂടുതലാണെന്ന് നാഷണൽ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. ഫിലിപ്പീൻസിൽ മുൻവർഷത്തെ അപേക്ഷിച്ച് മുപ്പത്തിനാലു മടങ്ങ് കൂടുതലാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന, ഫിലിപ്പീൻസ്, ചെക് റിപ്പബ്ലിക്, നെതർലൻഡ്സ് തുടങ്ങി ലോകത്തിന്റെ പലയിടങ്ങളിലും വില്ലൻചുമ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ രോഗ വ്യാപനമുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം തുടങ്ങി ആദ്യ രണ്ടു മാസത്തിനുള്ളിൽ തന്നെ ചൈനയിൽ വില്ലൻചുമ മൂലം പതിമൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 32,380 കേസുകളും സ്ഥിരീകരിച്ചു. ഈ വർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ വില്ലൻചുമ ബാധിച്ച് 54 മരണങ്ങളാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തത്.Pertussis എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന അണുബാധയാണ് രോഗകാരി. ശ്വാസകോശത്തെയാണ് രോഗം ബാധിക്കുന്നത്.