സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അടുത്ത മൂന്നു ദിവസത്തേക്ക് പാലക്കാട് ജില്ലയിൽ 39 ഡിഗ്രിവരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥത വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.