ഹാൻഡ് സാനിറ്റൈസറുകളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ഓഹിയോയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണ സംഘം നടത്തിയ പരീക്ഷണങ്ങളിൽ വിഷാംശമുള്ള 1823 പദാർത്ഥങ്ങൾ ഹാൻഡ് സാനിറ്റൈസറുകളുടെ സാമ്പിളുകളിൽ കണ്ടെത്തി. ഇവ മനുഷ്യന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പിളുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ അവയിൽ ഒളിഗോഡെൻഡ്രോസൈറ്റ് (Oligodendrocyte) കോശങ്ങളുടെ പ്രവർത്തനത്തെ തടയുന്ന രണ്ട് തരം രാസ വസ്തുക്കളുടെ സാന്നിധ്യവും ഗവേഷകർ കണ്ടെത്തി. ഇവ രണ്ടും ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക വഴി എളുപ്പത്തിൽ ചർമ്മത്തിലൂടെ തലച്ചോറിലേക്കെത്താനുള്ള സാധ്യതയുണ്ട് എന്നും ഗവേഷകർ പഠനത്തിൽ പറയുന്നു.