പാലക്കാട് അട്ടപ്പാടിയിൽ നിർജ്ജലീകരണം സംഭവിച്ച് ഒരാൾ മരിച്ചു. ഷോളയൂർ ഊത്തുക്കുഴി സ്വദേശി സെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സെന്തിലിനെ സുഹൃത്തിന്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പരിശോധനയിൽ മരണകാരണം നിർജ്ജലീകരണം ആണെന്ന് കണ്ടെത്തി.