ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നു പഠന റിപ്പോർട്ട്. കൊളംബിയ യൂനിവേഴ്സിറ്റി മാലിമാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട് എന്ന് പഠനം പറയുന്നു. ഇവരിലെ പ്രത്യുൽപാദന ഹിസ്റ്ററിയും ഡി.എൻ.എ സാംപിളുകളും ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആറു വർഷത്തിനിടെ കൂടുതൽ തവണ ഗർഭിണിയായ 1735 സ്ത്രീകളിൽ ആണ് പഠനം നടത്തിയത്. ഒരിക്കൽ പോലും ഗർഭിണികളാകാത്ത സ്ത്രീകളുമായി ഇവരെ താരതമ്യ ചെയ്തപ്പോൾ, ഈ സ്‍ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് വാർധക്യം വേഗത്തിൽ എത്തുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പ്രൊസീഡിങ്സ് ഓഫ് നാഷനൽ അക്കാദമി ഓഫ് സയൻസസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്