കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ

030620-N-0000L-001 Portsmouth, Va. (Jun. 20, 2003) -- Cmdr. Gary A. Tanner, an ophthamologic surgeon at Naval Medical Center Portsmouth, inserts a synthetic lens into the eye of a patient following the removal of cataracts in her left eye. Cataract removal surgery is just one of the services offered at Naval Medical Center Portsmouth. U.S. Navy photo by Journalist 2nd Class Sarah Langdon. (RELEASED)

കോംഗോയിൽ രണ്ട് വർഷമായി സ്ത്രീയുടെ കണ്ണിൽ ജീവിക്കുന്ന അപൂർവ പരാന്നഭോജിയെ കണ്ടെത്തി ഡോക്ടർമാർ. Armilifer grandis എന്ന ജീവിയെയാണ് പരിശോധനയിൽ കണ്ടെത്തിയത്. മുതലയിറച്ചി കഴിച്ചതിന് ശേഷമാണ് ‌ജീവി സ്ത്രീയുടെ കണ്ണിലെത്തിയതെന്ന് ജമാ ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 28 കാരിയായ യുവതിയുടെ ഇടതുകണ്ണിലാണ് ജീവി വളർന്നത്. കണ്ണിൽ ചെറിയ മുഴ അല്ലാതെ മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. പരിശോധനയിൽ, കണ്ണിൻ്റെ പുറം പാളിയായ കൺജങ്ക്റ്റിവയ്ക്ക് കീഴിൽ ജീവി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ 10 മില്ലിമീറ്റർ നീളമുള്ള ജീവിയെ പുറത്തെടുക്കുകയും ചെയ്തു. ഈ പരാന്നഭോജികൾ സാധാരണയായി പാമ്പുകളിലും എലികളിലുമാണ് കണ്ടുവരുന്നത്. വേവിക്കാത്ത പാമ്പിൻ്റെ മാംസം കഴിക്കുന്നതിലൂടെയും ഇത് മനുഷ്യ ശരീരത്തിലെത്താം. എന്നാൽ ഈ സംഭവത്തിൽ ഇത്തരം സാഹചര്യങ്ങൾ ഒന്നും ഉണ്ടായിട്ടില്ലന്ന് യുവതി വ്യക്തമാക്കി. എന്നാൽ, താൻ സ്ഥിരമായി മുതലയിറച്ചി കഴിച്ചിരുന്നെന്നും യുവതി കൂട്ടിച്ചേർത്തു. മുതലയുടെ മാംസം കഴിക്കുന്നവരിൽ മുമ്പ് ആർമിലിഫർ ​​ഗ്രാൻഡിസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുതലകൾക്ക് Pentastomidഡുകൾ വഹിക്കാൻ കഴിയുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.