മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി ആശങ്കാജനകമെന്ന് എഎപി. കെജ്രിവാളിൻറെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി എക്സ്ൽ പങ്കുവച്ചു. അതേസമയം, കെജ്രിവാൾ ആരോഗ്യവാനാണെന്നും ശരീരഭാരം കുറഞ്ഞിട്ടില്ലെന്നും തിഹാർ ജയിൽ അതികൃതർ വ്യക്തമാക്കി. കെജ്രിവാൾ കടുത്ത പ്രമേഹരോഗിയാണെന്ന് ഡൽഹി മന്ത്രി ആതിഷി എക്സിൽ കുറിച്ചു. ആരോഗ്യവാനല്ലാതിരുന്നിട്ടും രാജ്യത്തിനുവേണ്ടി കെജ്രിവാൾ അഹോരാത്രം ജോലിയെടുക്കുകയാണ്. അറസ്റ്റിനു ശേഷം അദ്ദേഹത്തിൻറെ ശരീരഭാരം 4.5 കി.ഗ്രാം കുറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബി.ജെ.പി ആപായപ്പെടുത്തുകയാണ്. കെജ്രിവാളിനെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ രാജ്യവും ദൈവവും പൊറുക്കില്ല, എന്നും ആതിഷി എക്സിൽ കുറിച്ചു.