പ്രായ-ലിംഗ ഭേദമെന്യേ അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠന റിപ്പോർട്ട്

പ്രായ-ലിംഗ ഭേദമെന്യേ അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠന റിപ്പോർട്ട്. എൻസിഡി റിസ്ക് ഫാക്ടർ കൊളാബറേഷൻ’ഉം ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. നിലവിൽ ലോകത്ത് 10,000 ലക്ഷം പേർ അമിതവണ്ണത്തിലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിൽ കുട്ടികളും കൗമാരക്കാരും മുതിർന്നവരുമെല്ലാം ഉൾപ്പെടുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അമിതവണ്ണമുണ്ടാകുന്നതിന്റെ തോത് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ശരീരഭാരം തീരെ കുറഞ്ഞവരെ മാത്രമല്ല അമിതവണ്ണത്തെയും പോഷകക്കുറവ് എന്ന നിലയിലേ പരിഗണിക്കാൻ സാധിക്കൂ എന്നാണ് പഠനം പറുന്നത്. ജീവിതശൈലീ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങി പല പ്രശ്നങ്ങളും അസുഖങ്ങളും അമിതവണ്ണമുള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. ഇതുതന്നെ ഇവരുടെ ആയുർദൈർഘ്യത്തെയും ബാധിക്കുന്നു. അമിതവണ്ണത്തെ നിസാരമായി കാണരുതെതെന്നും ഗവേഷകർ പഠനത്തിലൂടെ നിർദ്ദേശം നൽകുന്നു. അതേസമയം അമിതവണ്ണമുള്ള എല്ലാവരിലും രോഗങ്ങൾ കാണണമെന്നില്ല. രോഗങ്ങൾക്കുള്ള സാധ്യതകൾ ഇവരിൽ വളരെ കൂടുതലായിരിക്കും എന്ന ‘റിസ്ക്’ ആണ് മനസിലാക്കേണ്ടത് എന്നും ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. ‘ദ ലാൻസെറ്റ് ജേണലീലാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.