കോവിഡിന് ശേഷം സ്ത്രീകളിൽ ലൈംഗിക താല്പര്യം കുറവെന്ന് പഠന റിപ്പോർട്ട്. 2023-ലെ ഈജിപ്ഷ്യൻ ജേണൽ ഓഫ് ന്യൂറോളജി, സൈക്യാട്രി ആൻഡ് ന്യൂറോ സർജറിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈജിപ്തിലെ അസിയൂട്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഗവേഷകർ 62 സ്ത്രീകളിൽ ആണ് പഠനം നടത്തിയത്. പങ്കെടുത്തവരിൽ 58% പേരിൽ ലൈംഗിക അപര്യാപ്തത ഗവേഷകർ കണ്ടെത്തി. അണുബാധയുണ്ടായി 6 മാസത്തിനു ശേഷം ലൈംഗിക ബന്ധത്തിൻ്റെ ആവൃത്തിയിൽ കുറവുണ്ടായതായി ഗവേഷകർ നിരീക്ഷിച്ചു. “ലൈംഗിക അപര്യാപ്തത വൃക്കസംബന്ധമായ അസുഖം, COVID-19-മായി ബന്ധപ്പെട്ട ഓക്സിജൻ തെറാപ്പി, ക്ഷീണം, പോസ്റ്റ്-കോവിഡ്-19-വാക്സിനേഷൻ മ്യാൽജിയ, തലവേദന എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു,” പാൻഡെമിക് സമയത്ത് നിരവധി ഘടകങ്ങൾ ലൈംഗിക അപര്യാപ്തത വർദ്ധിപ്പിച്ചതായും ഗവേഷകർ പഠനത്തിൽ പറയുന്നു. കോവിഡ് -19 രോഗത്തിന് ശേഷം സ്ത്രീകൾ അവരുടെ ലൈംഗിക ആരോഗ്യത്തിൽ ഒരു തിരിച്ചടി നേരിട്ടു എന്നും പഠനം വ്യക്തമാക്കുന്നു.