മേക്കപ്പ് മാറ്റാതെ വ്യായാമം ചെയ്യുന്നത് നല്ല ശീലമല്ലെന്ന് പഠന റിപ്പോർട്ട്

മേക്കപ്പ് മാറ്റാതെ വ്യായാമം ചെയ്യുന്നത് നല്ല ശീലമല്ലെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ്‌ കോസ്‌മെറ്റിക്‌ ഡെർമറ്റോളജിയിൽ ആണ് പഠനം പ്രസിദ്ധികരിച്ചക്കരിക്കുന്നത്. കോസ്‌മെറ്റിക്‌ ഫൗണ്ടേഷൻ ഇടുന്നത്‌, വ്യായാമം ചെയ്യുമ്പോൾ ചർമ്മത്തെയും സുഷിരങ്ങളെയും ബാധിക്കാമെന്ന്‌ പഠനത്തിൽ ഗവേഷകർ വ്യക്തമാക്കുന്നു. 43 കോളേജ് വിദ്യാർഥികളിലാണ്‌ ഗവേഷകർ പഠനം നടത്തിയത്‌. 20 ആൺകുട്ടികളും 23 പെൺകുട്ടികളും പഠനത്തിൽ പങ്കെടുത്തു. ഇവരുടെ മുഖത്തിന്റെ നെറ്റിയുടെയും കവിളിന്റെയും ഒരു ഭാഗത്ത് ഫൗണ്ടേഷൻ ക്രീം പുരട്ടുകയും മറുഭാഗത്ത് ഒന്നും ചെയ്യാതെ വിടുകയും ചെയ്‌തു. വ്യായാമത്തിന്‌ ശേഷം ചർമ്മത്തിലെ സുഷിരങ്ങളുടെ വലുപ്പം മേക്കപ്പ്‌ ഇട്ട ഭാഗത്ത്‌ വർദ്ധിക്കുകയും, മേക്കപ്പ്‌ ഇല്ലാത്ത ഭാഗത്ത്‌ സുഷിരങ്ങളുടെ വലുപ്പം വർദ്ധിച്ചില്ലന്നും ഗവേഷകർ കണ്ടെത്തി. വ്യായാമം ചെയ്യുന്നതിന്‌ മുന്‍പ്‌ കഴിവതും മേക്കപ്പ്‌ ഒഴിവാക്കണമെന്നും തീരെ ഒഴിവാക്കാന്‍ പറ്റാത്തവര്‍ ലഘുവായ മേക്കപ്പും എണ്ണയില്ലാത്ത സൗന്ദര്യവര്‍ധക ഉത്‌പന്നങ്ങളും ഉപയോഗിക്കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.