തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ 606.46 കോടിയുടെ വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനവും പൂർത്തിയാക്കിയ 11.4 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഗവ. ദന്തൽ കോളേജ് കെട്ടിടം, ഐസൊലേഷൻ ബ്ലോക്ക് എന്നിവയുടെ കെട്ടിടങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ നിലവിലുള്ള തൃശൂർ മെഡിക്കൽ കോളേജിന്റെ രണ്ടര ഇരട്ടി വലിപ്പമാണ് പുതിയ മെഡിക്കൽ കോളേജിൽ ഉണ്ടാകുക എന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആദ്യമായാണ് ഒരു മെഡിക്കൽ കോളേജിൽ ഇത്രയുമധികം തുകയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ഒരേ സമയം നടക്കുന്നത്. കിഫ്ബിയിലൂടെയാണ് ഇത്രയുമധികം കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കെ. രാധാകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. ശ്രീ. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.