സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം ഒലിവിയ മന്‍

സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് സ്തനങ്ങളും ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തതായി വെളിപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരം ഒലിവിയ മന്‍. മാമോഗ്രാം പരിശോധനയിലൂടെയാണ് കഴിഞ്ഞവര്‍ഷം തന്റെ സ്തനാര്‍ബുദം കണ്ടെത്തിയതെന്നും, നേരത്തെ കണ്ടെത്താന്‍ സാധിച്ചത് ചികിത്സ വേഗത്തിലാക്കിയെന്നും എക്‌സ്‌മെന്‍ സീരിസിലൂടെ ആരാധകരുടെ പ്രീയങ്കരിയായ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കുറിച്ചു. താന്‍ ആരോഗ്യം വീണ്ടെടുക്കുന്നതായും, പിന്തുണ അറിയിച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായും താരം വ്യക്തമാക്കി.