രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ് ഗുജറാത്തിൽ നിന്നുള്ള ഡോക്ടർ ഗണേഷ്

ഉയരം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് മൂന്നടി ഉയരമുള്ള ഡോ. ഗണേഷ് ബരയ്യ. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ് ഗുജറാത്തിൽ നിന്നുള്ള ഡോക്ടർ ഗണേഷ്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് എംബിബിഎസ് ബിരുദം നേടിയെടുത്ത്. 2018ലാണ് എംബിബിഎസ് പ്രവേശന പരീക്ഷ ​ഗണേഷ് പാസായത്. എന്നാൽ ഉയരം കുറവായതിനാൽ എംബിബിഎസ് ബിരുദത്തിന് പ്രവേശനം നൽകാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്വീകരിച്ചിരുന്നു. ഇതൊടെ അദ്ദേഹം ജില്ലാ കളക്ടർ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എന്നിവരെ സമീപിച്ചു. ഒപ്പം അനുകൂല ഉത്തരവിനായി ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചു. പ്രതീക്ഷച്ചതിപോലുള്ള വിധി ഹൈക്കോടതിയിൽ നിന്ന് ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതി വിധിയെ അദ്ദേഹം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. രാജ്യത്തെ പരമോന്നത നീതിപീഠം ​ഗണേഷിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. 2018-ൽ പ്രവേശന നടപടികൾ അവസാനിച്ചതിനാൽ, 2019ൽ എംബിബിഎസ് വിദ്യാർത്ഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി ഇപ്പോൾ ഭാവ്നഗറിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് ​ഗണേഷ്.