മൂന്നുലക്ഷത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ കർമപദ്ധതിയുമായി കേന്ദ്രം.

രാജ്യത്ത് ഒരു വർഷം മൂന്നുലക്ഷത്തോളം പേർക്ക് പാമ്പുകടിയേൽക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ കർമപദ്ധതിയുമായി കേന്ദ്രം. പാമ്പുകടിയേറ്റാൽ ഉടനടി സഹായവും മാർഗനിർദേശവും പിന്തുണയും ലഭ്യമാക്കാൻ സ്നേക്ക്ബൈറ്റ് ഹെൽപ്‌ ലൈൻ പ്രാബല്യത്തിൽവന്നു. 15400 ആണ് ഹെൽപ് ലൈൻ നമ്പർ. ആദ്യഘട്ടത്തിൽ പുതുച്ചേരി, മധ്യപ്രദേശ്, അസം, ആന്ധ്രാപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്ന് കേന്ദ്രം അറിയിച്ചു. 2030-ഓടെ പാമ്പുകടിയേറ്റ മരണങ്ങൾ പകുതിയായി കുറയ്ക്കുകയാണ് കർമപദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പാമ്പ് കടിയേറ്റാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക, കടയിയേറ്റ സ്ഥലം തുറന്നുവെക്കുക, കടിയേറ്റയാളെ ഇടതുവശം തിരിച്ച് കിടത്തേണ്ടതാണ്. കടിയേറ്റ സ്ഥലത്ത് ബെൽറ്റ്, മോതിരം, വാച്ച്, ആഭരണങ്ങൾ, ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ മാറ്റി ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കുക.