ഡോക്ടർമാരുടെ മെഡിക്കൽ കുറിപ്പുകളെ സാധാരണക്കാരന്റെ ഭാഷയിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങി എ ഐ. എന്‍വൈയു ലാംഗോണാണ് ജനറേറ്റീവ് എഐയുടെ സഹായത്തോടെയാണ് ഡോക്ടർമാരുടെ സങ്കീർണ്ണമായ മെഡിക്കൽ കുറിപ്പടികൾ സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റുന്നത്. ഇതിനായി ചാറ്റ് ജിപിടിയുടെ ജിപിടി-4 ആണ് ഗവേഷകർ ഉപയോഗിച്ചത്. ഗവേഷണത്തിൽ 50 രോഗികളുടെ ഡിസ്‌ചാർജ് നോട്ടുകളിലെ വിവരങ്ങളാണ് രോഗികൾക്ക് എളുപ്പം മനസ്സിലാക്കുന്ന ഭാഷയിലേക്ക് ചാറ്റ് ബോട്ടിന് മാറ്റാൻ സാധിച്ചത്. എഐ ടൂളിന്റെ പരിഭാഷകളിലെ കൃത്യത ഡോക്ടർമാരെ കൊണ്ടും ഗവേഷണ സംഘം വിലയിരുത്തി. എഐ ഉപയോഗിച്ച് പരിവർത്തനം ചെയ്‌ത 54 ശതമാനം ഡിസ്‌ചാർജ് നോട്ടുകൾക്കും ഏറ്റവും മികച്ച കൃത്യതയാണ് ഡോക്ടർമാർ നൽകിയത്. എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന മെഡിക്കൽ കുറുപ്പിടികളുടെ വ്യക്തതയെ സംബന്ധിച്ച് രോഗികളുടെ അഭിപ്രായം കൂടി തേടുന്ന ഒരു പൈലറ്റ് പ്രോഗ്രാമിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഗവേഷകർ.