ഒൻപത് വയസ്സുകാരൻ്റെ ശ്വാസകോശത്തിൽ നിന്ന് തുന്നൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ. ഭുവനേശ്വറിലെ എയിംസിലെ വിദഗ്ധ സംഘമാണ് കുട്ടിയുടെ ജീവന് ഭീഷണിയായ സൂചി പുറത്തെടുത്തത്. ബ്രോങ്കോസ്കോപിക് ഇന്റർവെൻഷൻ രീതിയിലൂടെയായിരുന്നു സൂചി പുറത്തെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. മെഡിക്കൽ പ്രക്രിയകൾ ഒരു മണിക്കൂർ നീണ്ടുനിന്നതായി എയിംസിലെ സംഘം അറിയിച്ചു. സൂചി ശ്വാസകോശത്തിൻ്റെ ഇടത് ലോബ് ബ്രോങ്കസ് ലാറ്ററൽ സെഗ്മെൻ്റിലേക്ക് കുത്തികയറിയ നിലയിലായിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.