കൊവിഡ് 19 ബാധിച്ച യുവാക്കളില്‍ പില്‍ക്കാലത്ത് മാനസിക രോഗമായ ‘സ്‌കീസോഫ്രീനിയ പിടിപെടാനുള്ള സാധ്യത കൂടുതല്‍ എന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് 19 കാര്യമായ തീവ്രതയില്‍ ബാധിച്ചവരിലാണ് ഗവേഷകര്‍ ഈ സാധ്യത കണ്ടെത്തിയിട്ടുള്ളത്. ഇല്ലാത്ത കാഴ്ച കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക തുടങ്ങി, തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണയില്‍ നിന്ന് വിഭിന്നമായി പോവുന്ന അവസ്ഥയാണ് ‘സ്‌കീസോഫ്രീനിയ’. വൈറല്‍ ഇന്‍ഫെക്ഷന്‍സ് ‘സ്‌കീസോഫ്രീനിയ’യിലേക്ക് നയിക്കാമെന്ന് നേരത്തേ ചില പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെയൊരു തുടര്‍ച്ചയെന്നോണം ഈ പഠനത്തെ കാണണമെന്ന് ഗവേഷകര്‍ വ്യതമാക്കുന്നു. കൊവിഡാനന്തരം രോഗികളെ എത്തരത്തിലെല്ലാം ശ്രദ്ധിക്കണം, എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് ജാഗ്രത വേണം എന്ന കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനമെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു.