ആന്റിബയോട്ടിക്ക് നിര്‍ദേശിക്കുമ്പോള്‍ കുറിപ്പടികളില്‍ കാരണം സൂചിപ്പിക്കണമെന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകളുടെ വിവേചനരഹിതമായ ഉപയോഗം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ആവശ്യമുള്ളപ്പോള്‍ മാത്രമേ ആന്റിബയോട്ടിക്ക് നിര്‍ദേശിക്കാവൂ. എല്ലാ അണുബാധകള്‍ക്കും ആന്റിബയോട്ടിക്ക് ആവശ്യമില്ലെന്ന് രോഗികള്‍ മനസ്സിലാക്കണം. ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ ആന്റിബയോട്ടിക്ക് വില്‍ക്കാവൂവെന്നും ഇത് ഫാര്‍മസിസ്റ്റുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് മെഡിക്കല്‍ അസോസിയേഷനുകള്‍, ഫാര്‍മസിസ്റ്റുകളുടെ സംഘടനകള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവര്‍ക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച കത്തിന്റെ പകര്‍പ്പുകള്‍ കൈമാറിയിട്ടുണ്ട് എന്ന് സംസഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.