വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം സ്റ്റേ ​​​ചെ​​​യ്ത് സു​​​പ്രീം​​​കോ​​​ട​​​തി

വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം ഏ​​​ഴ് സു​​​പ്രീം​​​കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ ജ​​​സ്റ്റീ​​​സ് ബി.​​​വി. നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് ദമ്പതികൾക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ച​​​ട്ടം പൂ​​​ർ​​​ണ​​​മാ​​​യും സ്റ്റേ ​​​ചെ​​​യ്തേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ബി.​​​വി. നാ​​​ഗ​​​ര​​​ത്ന, സ​​​ഞ്ജ​​​യ് ക​​​രോ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ന​​​ൽ​​​കി. വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ 2023 മാ​​​ർ​​​ച്ചി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​രം വാ​​​ട​​​ക ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നാ​​​യി ശ്ര​​​മി​​​ക്കു​​​ന്ന ദമ്പതികൾ സ്വ​​​ന്തം ബീ​​​ജ​​​വും അ​​​ണ്ഡ​​​വും മാ​​​ത്ര​​​മേ അ​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വൂ. പു​​​റ​​​ത്തു​​​നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ച​​​ട്ട​​​ത്തി​​​ലെ ഏ​​​ഴാം വ​​​കു​​​പ്പ് പ്ര​​​കാ​​​രം നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് 12 ദമ്പതികൾ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഏ​​​ഴു ദമ്പതികൾക്കാണ് പു​​​റ​​​ത്തു​​​ നി​​​ന്ന് അ​​​ണ്ഡം സ്വീ​​​ക​​​രി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.