രോഗിയെ ഐ.സിയുവില്‍ പ്രവേശിപ്പിക്കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. രോഗം ഗുരുതരമാണെങ്കിലും രോഗിയോ ഉറ്റ ബന്ധുക്കളോ അനുവദിക്കുന്നില്ലെങ്കില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. തന്നെ ഐസിയുവില്‍ കിടത്തരുതെന്നു മുന്‍കൂര്‍ എഴുതിവയ്ക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടുള്ളവരെയും ‘ഐസിയു’ ചികിത്സയില്‍ നിന്ന് ഒഴിവാക്കണമെന്ന് പുതിയ മാര്‍ഗരേഖയിലുണ്ട്. 24 വിദഗ്ധര്‍ ചേര്‍ന്നാണ് ഐസിയു പ്രവേശനം സംബന്ധിച്ച മാര്‍ഗരേഖ തയാറാക്കിയത്.