വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ

വിറകടുപ്പിന് ബദല്‍വേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ. വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയാണെന്ന മുന്നറിയിപ്പും ലോകാരോഗ്യസംഘടന നല്‍കിയിട്ടുണ്ട്. ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസില്‍ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഗാര്‍ഹിക മലിനീകരണത്തില്‍ ജീവന്‍ നഷ്ടമായവരില്‍ 90 ശതമാനവും സാധാരണക്കാരായ സ്ത്രീകളും കുട്ടികളുമാണ്. ഇത്തരം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള പാചകം ഗാര്‍ഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാചകത്തിന് ബദല്‍സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന് രാജ്യങ്ങള്‍ക്ക് ഡബ്‌ള്യു.എച്ച്.ഒ. മുന്നറിയിപ്പു നല്‍കി.