സംസ്ഥാനത്തത് ഏറ്റവും കൂടുതല്‍ രക്തസമ്മര്‍ദം രോഗികൾ ഉള്ളത് തൃശ്ശൂര്‍ ജില്ലയില്‍. മധ്യവയസ്‌കരിലും മുതിര്‍ന്ന പൗരന്മാരിലും ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ശൈലി ആപ്ലിക്കേഷന്‍’മുഖേന നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. സര്‍വേപ്രകാരം ജില്ലയില്‍ രക്താതി സമ്മര്‍ദമുള്ളവരുടെ എണ്ണം 1,84,053 ആണ്. തൊട്ടുപിറകില്‍ അയല്‍ ജില്ലയായ മലപ്പുറമാണ്. രക്താതിസമ്മര്‍ദത്തിനു പുറമെ പ്രമേഹവും, അര്‍ബുദ സാധ്യതയുള്ളവരേയും ഈ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 30 മുതല്‍ 60 വയസ്സുവരെ ഉള്ളവരാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറെയും. ആര്‍ദ്രം മിഷനു കീഴില്‍ ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്തിയത്.