കണ്ണുകൾ 3ഡി സ്‌കാൻ ചെയ്ത് വൃക്കരോഗം നേരത്തേ നിർണയിക്കാൻ കഴിയുമെന്ന് പഠനം. എഡ്വിൻബ്രാ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഉയർന്ന മാഗ്നിഫിക്കേഷനിലുള്ള ഇമേജുകൾ ഉപയോഗിച്ചാണ് ഈ സ്കാനിംഗ് നടത്തുന്നത്. റെറ്റിനകളുടെ കട്ടി നോക്കിയാണ് വൃക്കകളുടെ തകരാർ കണ്ടുപിടിക്കുക. വൃക്കരോഗമുള്ളവരിൽ നേത്രപടം തീരെ നേർത്തതായും മറ്റുള്ളവരിൽ സാധാരണ കനത്തിലും ഗവേഷകർ കണ്ടെത്തി. കിഡ്‌നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശേഷം രോഗികളിൽ നേത്രപടലം മുമ്പത്തെ രീതിയിലായെന്നും ഇവർ നിരീക്ഷിച്ചു. വൃക്കകളുടെ രോഗനിർണയത്തിൽ നിർണായക വഴിത്തിരിവാണ് കണ്ടുപിടിത്തം. എങ്കിലും ഈ വിദ്യ പ്രാബല്യത്തിൽ വരുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.