കൊച്ചി: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് നേതൃത്വം നല്‍കുന്ന ഏഴാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് രാജഗിരി എഞ്ചിനിയറിങ് കോളേജില്‍ തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സ്റ്റുഡന്റ്, കോര്‍പ്പറേറ്റ് ടീമുകള്‍ക്കായി ഒരുക്കുന്ന മത്സരം എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിഹാബ് നീരുങ്കല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, അഡ്മിനിസ്ട്രേറ്റര്‍ റവ. ഫാ. റെജിനാള്‍ഡ് ജോണ്‍ സി.എം.ഐ തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന മത്സരത്തില്‍ സേക്രട്ട് ഹാര്‍ട്ട് കോളേജ് തേവരയും ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയും ഏറ്റുമുട്ടി. ബിസിനസ് ലീഗിന്റെ ആദ്യ ദിനത്തില്‍ എസ്.എച്ച് തേവര – എം.ഐ.ടി.എസ് (സ്‌കോര്‍ 53-43), ടി.സി.എസ് കൊച്ചി – ഐ.ഒ.ബി (സ്‌കോര്‍ 44-63), ഫ്രാഗൊമെന്‍ കൊച്ചി – യു.എസ്.ടി (സ്‌കോര്‍ 54-15), ടി.സി.എസ് ബാംഗളൂര്‍ – യു.എസ്.ടി (സ്‌കോര്‍ 49-34) എന്നീ ടീമുകള്‍ മാറ്റുരച്ചു.
മത്സരങ്ങളില്‍ എസ്.എച്ച് തേവരയുടെ മത്തായിച്ചന്‍ (20 പോയിന്റ്), ടി.സി.എസ്സിന്റെ പ്രസന്ന വെങ്കടേഷ് (19 പോയിന്റ്), ഫ്രാഗൊമെന്‍ ടീം അംഗം എബിന്‍ വില്‍സണ്‍ (10 പോയിന്റ്), ടി.സി.എസ് അംഗം ബാലകൃഷ്ണ വി (13 പോയിന്റ്) എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി.
ചിത്രം 1: ഏഴാമത് രാജഗിരി ബിസിനസ് ലീഗിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിഹാബ് നീരുങ്കല്‍ നിര്‍വ്വഹിക്കുന്നു.
ഇടത്തുനിന്ന് : ഫാ. റെജിനാള്‍ഡ് ജോണ്‍ സി.എം.ഐ, ഡോ. ഫാ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ എന്നിവര്‍ സമീപം.
ചിത്രം 2: രാജഗിരി ബിസിനസ് ലീഗിന്റെ ഉദ്ഘാടനം ബോള്‍ ഷൂട്ട് ചെയ്ത് എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷിഹാബ് നീരുങ്കല്‍ നിര്‍വ്വഹിക്കുന്നു.