ഓയിൽ സ്കിൻ സത്യത്തിൽ ഒരു അനുഗ്രഹിക്കപ്പെട്ട സ്കിൻ ആണ്

ഓയിൽ സ്കിൻ സത്യത്തിൽ ഒരു അനുഗ്രഹിക്കപ്പെട്ട സ്കിൻ ആണ്. ഓയിലി സ്കിൻ ഉള്ളവർക്ക് കൂടുതലായി സെബം ഉല്പാദിപ്പിക്കപ്പെടുന്നത്കൊണ്ട് തന്നെ ചർമ്മത്തിൽ ചുളിവികൾ ഉണ്ടാകുന്നത് വൈകും, അതുമാത്രമല്ല ഓയിലി സ്കിൻ കാർക്ക് ചർമ്മത്തിൽ പ്രായം തോന്നുന്ന ലക്ഷണങ്ങൾ വളരെ കുറവായിരിക്കും. എങ്കിലും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഓയിലി സ്കിൻ ഉള്ളവരെ എപ്പോഴും അലട്ടുന്ന ഒന്നാണ്. ഇതിനായി നല്ല ഒരു സ്കിൻ കെയർ routine പിന്തുരടുകയാണ് പ്രധാനം. മുഖത്തെ മേക്കപ്പ് കളയാൻ ഏതെങ്കിലും ലൈറ്റ് weight ഓയിലുകൾ കയ്യിലെടുത്ത ശേഷം മുഖം മൃദുവായി മസ്സാജ് ചെയ്യുക. ശേഷം ഒരു വൃത്തിയുള്ള തുണി കൊണ്ട് എണ്ണമയവും അഴുക്കും എല്ലാം തുടച്ചു നീക്കാം. മുഖം കഴുകുന്നതിനായി നാച്ചുറൽ ഫേസ്‌വാഷുകളായ ചെറുപയര് പൊടിയോ ഓയിലി സ്കിന്നിന് അനുയോജ്യമായ കെമിക്കൽ ഫേസ്‌വാഷുകളോ ഉപയോഗിക്കാം. ശേഷം കറ്റാർവാഴയുടെ ജെല്ലോ, കട്ടികുറഞ്ഞ മോയ്സ്റ്റൈസറുകളോ മുഖത്തു പുരട്ടാം. ഇത് ഓയ്ലയസ്കിന്റെ തിളക്കം കൂട്ടുന്നതിനൊപ്പം മുഖക്കുരു വരുന്നത് തടയും. അമിതമായുള്ള എണ്ണമയം ഇല്ലാതാക്കാൻ ആഴ്ചയിൽ 2 തവണ മുഖത്തു ഫേസ്‌പാക്കുകൾ ഇടുന്നതും ഓയിലി സ്കിൻ കാർക്ക് മുഖക്കുരു വരുന്നത് തടയും. ഇതിനായി വീട്ടിൽ സുലഭമായി കിട്ടുന്ന സാധനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന 2 ഫേസ്‌പാക്കുകൾ പരിചയപ്പെടാം. ആദ്യത്തേത് 1 സ്പൂൺ കടലപ്പൊടിയിൽ ഒരു നുള്ള് മഞ്ഞളും 2 തുള്ളി നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്തത് മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം ഈ പാക്ക് കഴുകി കളയുക. ഇത് ഓയിലി സ്കീനില് കൂടുതൽ ഓയിൽ ഉല്പാദിപ്പിക്കുന്നത് തടയും. 2 ആമത്തെത് ഓട്സും തേനും കൊണ്ടുള്ള പാക്ക് ആണ്. ഇതിനായി 1 സ്പൂൺ ഓട്സ് ഒരു പാത്രത്തിൽ എടുത്ത് 1 സ്പൂൺ നല്ല തിളച്ച വെള്ളത്തിൽ 5 മിനിറ്റു കുതിർന്നു വരാൻ വെക്കുക. ഇതിലേക്ക് ഒരു 1 സ്പൂൺ ശുദ്ധമായ തേൻ ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂട് മാറിയ ശേഷം ഈ പാക്ക് മുഖത്തു തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് മുഖത്തു നല്ലരീതിയിൽ ഈർപ്പം നിലനിർത്തും,കൂടാതെ അമിത എണ്ണമയം ഇല്ലാതാക്കി മുഖക്കുരു വരുന്നത് തടയും.