ചൈനയില്‍ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് ജീവനുള്ള 50 പുഴുക്കളെ. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി കണ്ണ് തിരുമ്മിയപ്പോള്‍ പുഴു കയ്യില്‍ വീണതോടെയാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. വിദഗ്ദ്ധ പരിശോധനയില്‍ യുവതിയുടെ കണ്‌പോളകള്‍ക്കും മിഴിയുടെയും ഇടയില്‍ പുഴുക്കള്‍ ഇഴയുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് വലത് കണ്ണില്‍ നിന്ന് 40 ജീവനുള്ള പുഴുക്കളും ഇടത് കണ്ണില്‍ 10 പുഴുക്കളെയുമാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. പ്രാണികളുടെ കടിയേറ്റ് ആയിരിക്കാം അണുബാധ ഉണ്ടായത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ നായ്ക്കളും പൂച്ചക്കളുമായുമുള്ള സമ്പര്‍ക്കം വഴി ആയിരിക്കാം അണുബാധ ഉണ്ടായത് എന്നാണ് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചത്. അണുബാധ വീണ്ടും ഉണ്ടാവുന്നുണ്ടോ എന്ന് അറിയാന്‍ അടിക്കടി പരിശോധനയ്ക്ക് വിധേയമാവാന്‍ യുവതിയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.