ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി

ചൈനയിൽ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. കർണാടക, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോ​ഗ്യ വിഭാ​ഗമാണ് മുൻകരുതൽ നിർദേശം നൽകിയിരിക്കുന്നത്. പൊതുജനാരോ​ഗ്യവും ആശുപത്രികളുടെ തയ്യാറെടുപ്പുകളും സംബന്ധിച്ച് വിലയിരുത്തൽ നടത്താനാണ് നിർദേശം. സീസണൽ ഫ്ലൂ വ്യാപനത്തേക്കുറിച്ചും നിർ​ദേശത്തിൽ പറയുന്നുണ്ട്. കുട്ടികൾ, മുതിർന്നവർ, ​ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ദീർഘകാലം മരുന്ന് കഴിക്കുന്നവർ എന്നിവർ പ്രതേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ തുടരണമെന്നും കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിലുണ്ട്.