IMA യുടെ 98 ആമത് ദേശീയ സമ്മേളനം തരംഗ് ഡിസംബർ 26, 27, 28 തീയതികളിൽ തിരുവനന്തപുരം കോവളത്ത് വച്ച് നടക്കും. രാജ്യത്തും, വിദേശത്തും നിന്ന് പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സാമൂഹ്യ, ശാസ്ത്ര വിഷയങ്ങളിൽ ചർച്ചകളും, വൈദ്യശാസ്ത്ര പ്രദർശനവും ഉണ്ടാകും. സമ്മേളനത്തിൽ ഡോ. ആർ.വി. അശോകൻ ഐ.എം.എ. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കും. സമ്മേളനത്തോടനുബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സാരീതികൾ, നൂതന പ്രവണതകളെ കുറിച്ച് വിപുലമായ സെമിനാറുകളും മെഡിക്കൽ എക്സിബിഷനും നടക്കും. നിരവധി പുതിയ പ്രബന്ധങ്ങൾ ശാസ്ത്ര സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.