മത്തന്‍ വിത്തുകളിലുണ്ട് ചില അത്ഭുത ഗുണങ്ങള്‍

Organic Spicy Homemade Pumpkin Seeds in a Bowl

മത്തന്‍ വിത്തുകളിലുണ്ട് ചില അത്ഭുത ഗുണങ്ങള്‍. എല്ലുകളുടെ ആരോഗ്യം മുതല്‍ നല്ല ഉറക്കത്തിന് വരെ മത്തങ്ങ വിത്തുകള്‍ ഗുണം ചെയ്യും… മഗ്‌നീഷ്യം, പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എന്നിവയുടെ കലവറയാണ് മത്തങ്ങ വിത്തുകള്‍. ഈ ചെറിയ വിത്തില്‍ വിറ്റാമിന്‍ എ, സി, ഇ, ബീറ്റാ കരോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യവും ഫോസ്ഫറസും ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എ അടങ്ങിയ മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മത്തങ്ങാ വിത്തുകളിലെ വിറ്റാമിന് സി രോഗപ്രതിരോധശേഷി കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മത്തങ്ങാ വിത്തുകള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ക്യാന്‍സര്‍ സാധ്യതകളെ തടയാനും ആന്റി ഓക്‌സിഡന്റികള്‍ ധാരാളം അടങ്ങിയ മത്തന്‍ വിത്തുകള്‍ നല്ലതാണെന്നു ഗവേഷകര്‍ പറയുന്നു. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ചര്മത്തിന്റെ തിളക്കത്തിനും മുടിയുടെ ആരോഗ്യത്തിനും വരെ മത്തന്‍ വിത്തുകള്‍ പേരുകേട്ടതാണ്.