ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം

ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്‌സാണ് റിക്രൂട്ട്‌മെന്റ് ഒരുക്കുന്നത്. കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് അവസരങ്ങള്‍. 2015 ന് ശേഷം നേടിയ ബി.എസ്.സി നഴ്‌സിങ് ബിരുദം അല്ലെങ്കില്‍ post bsc യാണ് യോഗ്യത. കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. നവംബര് 26 മുതല്‍ ഡിസംബര്‍ 5 വരെ കൊച്ചിയിലാണ് അഭിമുഖം. അപേക്ഷകള്‍ 2023 നവംബര് 20 ഇന് മുന്‍പായി newfound.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കറൂട്‌സ് ന്റെ ഒഫിഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.