അവയവ ദാനത്തിൽ സ്ത്രീകൾ മുന്നിലെന്ന് നാഷണൽ ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ റിപ്പോർട്ട്. ജീവിച്ചിരിക്കെ അവയവദാനം ചെയ്യുന്നതിൽ അഞ്ചിൽ നാലും സ്ത്രീകളും, അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാലും പുരുഷൻമാരുമാണെന്നാണ് NOTTO കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണശേഷം അവയവം ദാനം ചെയ്യുന്നതിൽ പുരുഷൻമാരാണ് മുന്നിൽ. രാജ്യത്തെ മൊത്തം അവയവ ദാനത്തിൽ 93 ശതമാനവും ജീവിച്ചിരിക്കെയുള്ള അവയവ ദാനമാണെന്നും നോട്ടോ ഡയറക്ടർ ഡോ അനിൽ കുമാർ വ്യക്തമാക്കി.