കോഴിക്കോട് ജില്ല നിപ വിമുക്ത പ്രഖ്യാപനവും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ഉദ്ഘാടനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു

കോഴിക്കോട് ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനവും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ഉദ്ഘാടനവും ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ആരോഗ്യം, കാര്‍ഷിക വികസന ക്ഷേമം, മൃഗസംരക്ഷണം, വനം വന്യജീവി തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന സ്ഥാപനമാണ് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച്.