കഴിക്കുന്ന ചില ഭക്ഷണങ്ങൾ ശരീര ദുർഗന്ധത്തിന് കാരണമാകാം. എന്നാൽ ശരീര ദുർഗന്ധം അകറ്റി നിങ്ങളെ ഫ്രഷ് ആക്കി നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇന്ന് പരിചയപ്പെടാം.
ഗ്രീൻ ടീ ഏറ്റവും ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ്. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ശരീര ദുർഗന്ധം തടയാനും ഇത് സഹായിക്കും. ഗ്രീൻ ടീ അതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇതിന്റെ ദൈനംദിന ഉപഭോഗം വായ് നാറ്റം, ശരീര ദുർഗന്ധം, കാലുകളുടെ ദുർഗന്ധം എന്നിവയെ പ്രതിരോധിക്കും. ദിവസവും രണ്ട് കപ്പ് ഗ്രീൻ ടീ തേൻ ചേർത്ത് കഴിക്കുന്നത് വഴി ശരീരത്തിൽ വ്യത്യാസം കാണാം.
നാരങ്ങയും ഓറഞ്ചും പോലുള്ള സിട്രസ് പഴങ്ങൾ നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളുടെ ശേഖരണം കുറയ്ക്കുകയും അതുവഴി ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യും. ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം അല്ലെങ്കിൽ ഫ്രഷ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നിങ്ങൾക്ക് വളരെ ഉന്മേഷം നൽകും.
ഉലുവ ശരീര ദുർഗന്ധം പരിഹരിക്കാൻ സഹായിക്കും. ഉലുവയുടെ വിത്തുകൾക്കും ഇലകൾക്കും ദുർഗന്ധത്തെ ചെറുക്കാനുള്ള കഴിവുണ്ട്. അത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ തടയുന്നു എന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. രാവിലെ ഉലുവ കുതിർത്ത വെള്ളം കഴിക്കുന്നത് വളരെ നല്ലതാണ്.
ഭക്ഷണത്തിൽ ഏലക്ക ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക സുഗന്ധം വർദ്ധിപ്പിക്കുകയും ചെയ്യും.
ധാരാളം പച്ച ഇലക്കറികൾ കഴിക്കുന്നത് പല വിധത്തിൽ നമുക് ഗുണം ചെയ്യും. ചീരയിലും മറ്റും ഉയർന്ന അളവിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, അതുകൊണ്ട് ഇത് ദുർഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. അതിനാൽ പച്ചയില കറികൾ ഇനി ഡിറ്റ്ൽ ഉൾപ്പെടുത്താം