ഗ്രീന്‍ പീസില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയുമോ..?

ഗ്രീന്‍ പീസില്‍ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് നിങ്ങൾക്കറിയുമോ.. കണ്ണിൽ വരുന്ന അർബുദത്തെ വരെ ചെറുക്കാൻ സഹായിക്കുന്ന ഗ്രീൻ പീസിന്റെ മറ്റു ഗുണങ്ങളെ കുറിച്ചറിയാം. ഗ്രീൻ പീസ് വിറ്റാമിനുകൾ എ, സി, കെ എന്നിവയുടെ നല്ല ഉറവിടമാണ്. അതുപോലെ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമായി ഉണ്ട്. വേവിച്ച അരക്കപ്പ് ഗ്രീൻ പീസിൽ 81 കലോറിയും .4 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാൽ ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുന്ന ആളുകൾക്ക് ഗ്രീൻ പീസ് ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ഗ്രീന്‍ പീസിന് വലിയ പങ്കുണ്ട്. ഇക്കാരണത്താല്‍, ഇത് ശരീരത്തിന് വേഗത്തില്‍ ഊര്‍ജ്ജം നല്‍കുകയും ഓര്‍മ്മ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിവിധ തരം ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷകങ്ങള്‍ ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഗ്രീന്‍ പീസില്‍ കാണപ്പെടുന്ന കരോട്ടിനോയിഡുകളായ (carotenoids) സീയാക്‌സാന്തിന്‍ (zeaxanthin), ലുട്ടീന്‍ (lutein) എന്നിവ തിമിരം ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. ഇത് കാഴ്ചശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.