ഒരു മാസം തുടർച്ചയായി ഓൺലൈൻ ഗെയിമിംഗിൽ ഏർപ്പെട്ട വിദ്യാർത്ഥി മരിച്ചു. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഏർപ്പെട്ട
ചൈനീസ് ബിരുദ വിദ്യാർഥി ഹാവോ നവംബർ 10ന് ആണ് മരണപ്പെട്ടത്. ബിരുദ വിദ്യാർത്ഥിയായ ഹാവോ ആറുമാസത്തെ ഇൻറേൺഷിപ്പിനായി ഒക്ടോബർ പകുതിയോടെ ഗെയിമിംഗ് കമ്പനിയിൽ ജോലിക്ക് കയറുകയും, ഒരു മാസത്തിനുള്ളിൽ തന്നെ മരണപ്പെടുകയായിരുന്നു എന്നും ഹാവോയുടെ പിതാവ് പറയുന്നു. കമ്പനി വാഗ്ദാനം ചെയ്ത മാസ ശമ്പളം ലഭിക്കണമെങ്കിൽ പ്രതിമാസം കുറഞ്ഞത് 240 മണിക്കൂർ ലൈവ് സ്ട്രീമിംഗ് ആവശ്യമാണെന്ന് തൊഴിൽ കരാറിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തൻറെ മകൻ ഇത്തരമൊരു സാഹസം ചെയ്തതെന്നുമാണ് ലിയുടെ പിതാവ് പറയുന്നത്. എന്നാൽ യുവാവിൻറെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കൃത്യമായ രീതിയിൽ തൻറെ ജോലി ഭാരം ക്രമീകരിക്കാൻ യുവാവിന് സാധിക്കാതെ വന്നതാണ് ഇത്തരത്തിൽ ഒരു അപകടത്തിന് കാരണമായതെന്നുമാണ് കമ്പനിയുടെ വാദം.