ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നുനൽകിയെന്ന സിഎജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേടെന്നും നിഷ്പക്ഷ ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.