ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വിധിച്ച വിധി മാറ്റി വിധിച്ച് സുപ്രീം കോടതി. 26-ാം ആഴ്ചകള്‍ പൂര്‍ത്തിയായശേഷം ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കോടതി നല്‍കിയ അനുമതിയാണ്, കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് പിന്നാലെ താല്‍ക്കാലികമായി സുപ്രീം കോടതി തടഞ്ഞത്. ഭ്രൂണത്തിന് ഹൃദയമിടിപ്പുണ്ടെന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് നല്‍കുന്നതില്‍ എയിംസ് കാലതാമസം വരുത്തിയതിനെ കോടതി ശക്തമായി വിമര്‍ശിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭചിത്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. മൂന്നാമത്തെ കുട്ടിയെ വളര്‍ത്തുന്നതിനുള്ള ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ സ്ഥിതി തനിക്കില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ആദ്യ വിധി