മലപ്പുറത്ത് വ്യാജ ഫെയ്സ് ക്രീമുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടായ സംഭവത്തില്‍ വ്യാജന്മാര്ക്ക് എതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി ജില്ലാ ആരോഗ്യവകുപ്പ്. വ്യാജ ക്രീമുകള്‍ ഉപയോഗിച്ചതുമൂലം വൃക്ക തകരാറിലായ സംഭവം ജില്ലാ വികസനസമിതി യോഗത്തില്‍ ചര്‍ച്ചയായി.സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറും ഡ്രഗ് കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥരും പ്രതികരിച്ചു. പാകിസ്ഥാനില്‍ നിന്നും മലേഷ്യ യില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഫെയര്‍നെസ് ക്രീമുകളുടെ സാംപിളുകള്‍ എറണാകുളത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വികസനസമിതി യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.