വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം

വണ്ണം കുറയ്ക്കാന്‍ ഇനി മെഡിറ്ററേനിയന്‍ ഡയറ്റും ചെറിയ വ്യായാമവും മതിയെന്ന് പഠനം. സ്‌പെയിനില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. ജാമാ നെറ്റ്വര്‍ക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലോറി കുറഞ്ഞ സസ്യാഹാരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള മെഡിറ്ററേനിയന്‍ ഡയറ്റും ആഴ്ച്ചയില്‍ ആറുദിവസവും കൃത്യമായ ചെറുതോതിലുള്ള വ്യായാമവും ചെയ്യുകവഴി മസില്‍ വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നും പഠനം പറയുന്നു. ഈ രീതിയല്‍ ഡയറ്റ് ക്രെമീകരിക്കുന്നതോടെ 3 വര്ഷം വരെ അമിതവണ്ണം തിരിച്ചു വരാതെ ശരീരം ഒരേ നിലയില്‍ തുടരുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്‌പെയിനില്‍ 6,874 അമിതവണ്ണക്കാരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.