ഉറക്കം 90മിനിറ്റ് വൈകിയാൽ പോലും ഹൃദ്രോഗസാധ്യത വർധിക്കുമെന്ന് പഠനം. കൊളംബിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സയന്റിഫിക് റിപ്പോർട്ട് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉറക്കം തീരേ കുറഞ്ഞവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ പഠിച്ചാണ് ഹൃദ്രോഗസാധ്യത സംബന്ധിച്ച കണ്ടെത്തലിലേക്കെത്തിയത്. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം ഉറക്കം ശീലമാക്കിയാൽ തന്നെ പലപ്രശ്നങ്ങളും ഒഴിവാക്കാമെന്ന് പഠനത്തിൽ പങ്കെടുത്ത ഗവേഷകർ പറയുന്നു.