പ്രമുഖ സിനിമ, സീരിയല്‍ താരം കനകലത ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. മൂന്നു പതിറ്റാണ്ടായി മലയാളത്തിലും തമിഴിലും സജ്ജീവമായിരുന്ന താരത്തിന് ഡിമന്‍ഷ്യ ബാധിച്ചതായി സഹോദരി വിജയമ്മയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന് സ്വന്തം പേരുപോലും ഓര്‍മ്മയില്ലെന്നും തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയിലാണെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു