പനിച്ച് വിറച്ച് കേരളം. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പു അറിയിച്ചു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ രൂപവത്കരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. വെള്ളി,ശനി ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.