എറണാകുളത്ത് ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കാൻസർ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. 25 കോടി രൂപ മുതൽ മുടക്കിൽ ആറു നിലകളിലായാണ് കാൻസർ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ കാൻസർ സെന്ററിൽ നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാൻസർ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. . 25 കോടി രൂപ മുതൽ മുടക്കിൽ ആറു നിലകളിലായാണ് കാൻസർ സെന്ററിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. പുതിയ കാൻസർ സെന്ററിൽ നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. കാൻസർ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകൾ ചുരുങ്ങിയ ചെലവിൽ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാൻസർ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.