വെള്ളത്തോട് അലര്‍ജി,അപൂര്‍വവും അതുപോലെ തന്നെ അവിശ്വസനീയവുമായ രോഗമാണിത്. അമേരിക്കക്കാരിയായ ടെസ്സ ഹാൻസെൻ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗമുള്ളത്. അക്വാജെനിക് യുർട്ടികേറിയ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയായിരുന്നെന്ന് ടെസ്സ പറഞ്ഞു. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്.ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ട് ഏതാനും നിമിഷങ്ങൾക്കകം ശരീരത്തിൽ തടിപ്പും വീക്കവും ചൊറിച്ചിലും അനുഭവപ്പെടാം. ലോകത്ത് തന്നെ 100 മുതൽ 250 പേര്‍ക്കേ ഈ അപൂര്‍വ രോഗമുള്ളൂ. ഇതിലൊരാളാണ് ടെസ്സ.