ഇന്‍ഷുറന്‍സ് പരീരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല; ഉപഭോക്തൃ കോടതി

ഇന്‍ഷുറന്‍സ് പരീരക്ഷയ്ക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഉന്‍ഷുറന്‍സ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ഇന്‍ഷുറന്‍സ് പരീരക്ഷ ലഭിക്കാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നത് നിര്‍ബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു.

മരട് സ്വദേശി ജോണ്‍ മില്‍ട്ടന്റെ അമ്മയ്ക്ക് സ്വകാര്യ കണ്ണ് ആശുപത്രിയിലെ ചികിത്സയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. കിടത്തി ചികിത്സ വേണ്ടി വന്നില്ലെന്ന കാരണത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതിനെതിരെ ജോണ്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.